Business Culture Economy India Kerala News Politics

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.01 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഒക്ടോബർ 14 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 01, 45,967 രൂപ. 1കിലോ 749ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18 കിലോഗ്രാം 980 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെയും നിരോധിച്ച ആയിരം രൂപയുടെയും 29 വീതം കറൻസികളും 500 ൻ്റെ 89 കറൻസിയും ലഭിച്ചു. കേരള ഗ്രാമീണ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ ഭണ്ഡാരങ്ങൾ വഴി
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,18,O44 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 53,390 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,03,542രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 4689 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 54, 262 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,05,866 രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *