കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയ ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് രാജ്യം ഇന്ന് ദേശീയ ദുഃഖാചരണം ആചരിക്കും. ദുരന്തത്തിൽ 1,340ലധികം പേർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. സമീപകാല ചരിത്രത്തിലെ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണിത്. ആഗസ്റ്റ് 26ന് ചൈനയുമായി അതിർത്തി പങ്കിടുന്ന റാസുവാ മേഖലയിലെ ഉയർന്ന ഹിമാലയൻ പ്രദേശത്ത് മഞ്ഞുപാളികളും പാറകളും ഇടിഞ്ഞുവീണതിനെ തുടർന്നാണ് ശക്തമായ മിന്നൽപ്രളയമുണ്ടായത്. തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങൾ റാസുവാ, നുവാക്കോട്ട്, ധാദിങ് തുടങ്ങിയ ജില്ലകളിൽ ഉണ്ടായി. ഏകദേശം 5,000 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. Read More…