പാലക്കാട്: നഗരസഭയിൽ നടപ്പാക്കിയ വികസന പദ്ധതികൾ ചർച്ചയാക്കിയും പാലക്കാടിൻ്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങൾ മുന്നോട്ടുവച്ചും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ റോഡ് ഷോ. വൈകിട്ട് 4 മണിക്ക് ശെൽവ പാളയത്ത് നിന്നാണ് റോഡ് ഷോ തുടങ്ങിയത്. നഗര സഭയിൽ തുടങ്ങി വെച്ച വികസന പദ്ധതികൾ പൂർണ്ണതോതിൽ പ്രാവർത്തികമാക്കാൻ നിയമ സഭയിൽ എൻ.ഡി.എ പ്രതിനിധി വേണമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.വാലി പറമ്പ്, കുന്നത്തൂർ മേട്, ഫ്രണ്ട്സ് കോളനി, എ.ആർ നായർ കോളനി, ചിറക്കാട് കനാൽ, ഗോപാൽ കോളനി, മണ്ണാർക്കാട് പറമ്പ്, മണപ്പുള്ളിക്കാവ്, പണ്ടാരക്കാവ് ,കേനാത്ത് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം നൽകി.തോട്ടിങ്കൽ, മുറിക്കാവ് വഴി യാക്കര ചുങ്കത്ത് സമാപിക്കും വിധമായിരുന്നു ക്രമീകരിച്ചിരുന്നത്.ബി.ജെ.പിജില്ലാ പ്രസിഡൻറ് കെ.എം ഹരിദാസ്, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, ബി.ഡി.ജെ എസ് ജില്ലാ ജനറൽ സെക്രട്ടറി എ ഗംഗാധരൻ, നഗരസഭാ ചെയർ പേഴ്സൺ പ്രമീളാ ശശിധരൻ, മണ്ഡലം പ്രസിഡൻ്റ് ബാബു, യുവ മോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ, കൗൺസിലർ ദിവ്യ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പങ്കാളികളായി.
