കൊച്ചി -ചമ്പക്കര മാർക്കറ്റ് എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യ വിപണന കേന്ദ്രം. കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും സുലഭം.
പാതിരാത്രി മുതൽ കച്ചവടം തുടങ്ങും. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഫ്രീസർ ഉൾപ്പെടെയുള്ളആധുനീക സൗകര്യങ്ങളുള്ള വാഹനങ്ങളിലായി എത്തുന്ന കടൽമത്സ്യങ്ങളുംചെറുവഞ്ചികളിൽ പിടക്കുന്ന കായൽ മത്സ്യങ്ങളും ചമ്പക്കര മാർക്കറ്റിന്റെ പ്രത്യേകതയാണ്. നൂറുകണക്കിന് ചെറു കച്ചവടക്കാർ സൈക്കിളുകളിലും സ്കൂട്ടറുകളിലുമായി വെളുപ്പിന് മൂന്ന് മണിമുതൽ ചമ്പക്കരയിലെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ വെളുപ്പിന് 5 മണിക്ക് തന്നെ മാർക്കറ്റിലെത്തി. കച്ചവടക്കാരെയും മത്സ്യ വിപണനത്തിനെത്തിയ സ്ത്രീകളെയും അഭിവാദ്യം ചെയ്തു.
ഇത്രയധികം മത്സ്യ വിപണനം നടക്കുന്ന. ആയിരക്കണനാളുകൾക്ക് ഉപജീവനത്തിന് സൗകരുമൊരുക്കുന്ന മാർക്കറ്റിന്റെ പരാധീനതകളായിരുന്നു എല്ലാവരും പങ്കുവച്ചത്.
പാർക്കിന് ആവശ്യമായ സ്ഥലമില്ല. റോഡിലാണ് വാഹനങ്ങൾ കൂടുതലും പാർക്ക് ചെയ്തിരിക്കുന്നത്. പ്രാഥമിക സൗകര്യങ്ങളും അപര്യാപ്തം.
എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകി അവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല കുളിയും പ്രാതലും കഴിഞ്ഞ് പ്രസിദ്ധമായ പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. അവിടെ ഭാഗവത സപ്താഹം നടക്കുകയായിരുന്നു. ഭഗവന്റെ കഥാമൃതം ശ്രവിക്കാനും പ്രിയ സുഹൃത്തും ആധ്യാത്മികാചാര്യനുമായ എം.ആർ.എസ് മേനോനെ കാണാനും കഴിഞ്ഞു.
പൂണിത്തുറ എൻ. എസ്. എസ് കരയോഗം പ്രസിഡണ്ട് ജയൻ . പാലയിൽ.എസ്.എൻ.ഡി.പി. യോഗം ശാഖാ പ്രസിഡണ്ട് ഗ്ളാഡി. എൻ.പി, ധീവരസഭ ശാഖാ പ്രസിഡണ്ട് . പുരുഷൻ. കെ.എസ്.,
പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, ആർ.എൽ. വി വേണുഗോപാൽ, പ്രശസ്ത തിരക്കഥകൃത്തും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ. ചമ്പക്കര സെന്റ്. ജെയിംസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ലിമ, വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭുവനാത്മാനന്ദ എന്നിവരെ സന്ദർശിച്ച ശേഷം എറണാകുളത്തിന് തിരിച്ചു.
അവിടെ .ചിന്മയ വിശ്വവിദ്യാലയത്തിൽ ബ്രഹ്മചാരി സുധീർ ചൈതന്യയെ സന്ദർശിച്ച ശേഷം ബി.ടി.എച്ചിൽ നടന്ന എക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയിൽ പങ്കെടുത്തു.
പിന്നെ ബിജെപി ജില്ലാ ഓഫീസിൽ ദേശീയ ജനാധിപത്യ സഖ്യം ലോകസഭ കോർ ടീം യോഗത്തിൽ പങ്കെടുത്തു. അവിടെ നിന്നും തൃപ്പൂണിത്തുറയിലേക്ക്
ലായം കൂത്തമ്പലത്തിൽ നടന്ന പി രവിയച്ചൻ അനുസ്മരണ പരിപാടിയിലും പങ്കെടുത്തു.





