Death India Kerala News

തെന്നിന്ത്യയുടെ സംഗീതറാണി എസ് ജാനകി വിടവാങ്ങി


തെന്നിന്ത്യയുടെ വിഖ്യാതഗായിക എസ് ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച, സംഗീതപ്രേമികളുടേയും മലയാള ജനതയുടേയും എക്കാലത്തേയും പ്രിയപ്പെട്ട ഗായികയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പേരമകള്‍ അപ്‌സരയാണ് സമൂഹമാധ്യമങ്ങളിലൂടെ ജാനകിയമ്മയുടെ വിയോഗവാര്‍ത്ത അറിയിച്ചത്.
കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് ജാനകിയമ്മ സംഗീതജീവിതത്തിന് തുടക്കം കുറിച്ചത്. 1957ലെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന മലയാള ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍’ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടി തുടക്കം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *