Kerala News

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ അനുശോചിച്ച് വി ഉണ്ണികൃഷ്ണൻ


തൃശ്ശൂർ പൂരത്തിനായി ഒരുക്കിയ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടം അതീവ ദുഃഖകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ. ഉപജീവനത്തിനായി ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന ഇവരുടെ ദുര്യോഗം വേദനാജനകമാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്ക് പറ്റിയവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം മരണപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *