Kerala News

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27% പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്

മലപ്പുറം – നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (75.23%) ചെറിയ വര്‍ധനവാണെങ്കിലും, സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്ങാണ് ഇത്തവണ നിലമ്പൂരില്‍ ഉണ്ടായത്.

മഴയെയും അവഗണിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത് ഇക്കുറിയുള്ള പങ്കാളിത്തം ഉയരുന്നതിനും കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.28%, അതേ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ 61.46% പോളിങ് മാത്രമേ നിലമ്പൂരില്‍ ഉണ്ടായിരുന്നുള്ളൂ.

ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തിയ പിവി അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. 

വോട്ടെണ്ണല്‍ ജൂണ്‍ 23-ന് നടക്കും, പോളിങ് ശതമാനത്തെ അടിസ്ഥാനമാക്കി ഇരുമുന്നണികളും മികച്ച ഫലം പ്രതീക്ഷിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്‍ഡിഎയ്ക്ക് വോട്ടുവിഹിതം വര്‍ധിക്കും എന്ന് സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *