തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. 66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Tag: nilambur
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉജ്ജ്വല വിജയം നേടി. നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ള എൽഡിഎഫ് സർക്കാരിനുമെതിരെ ശക്തമായ ജനവിരുദ്ധ സന്ദേശമാണിത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. “ഇത് എന്റെ വ്യക്തിപരമായ വിജയം മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ വിജയം too ആണ്,” എന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പിണറായി സർക്കാരിനേതിരായ സംസ്ഥാനത്താകെയുള്ള ജനവികാരം നിലമ്പൂർ ജനത ശക്തമായി പ്രതിഫലിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് എൽഡിഎഫ് ശക്തി പുലർത്തിയിരുന്ന സാഹചര്യത്തിൽ ഈ Read More…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡുമായി ആര്യാടൻ ഷൗക്കത്ത്
കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യ എണ്ണുന്നത്. തുടക്കത്തിൽ 183 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നത്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ Read More…
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27% പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്
മലപ്പുറം – നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (75.23%) ചെറിയ വര്‍ധനവാണെങ്കിലും, സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങ്ങാണ് ഇത്തവണ നിലമ്പൂരില്‍ ഉണ്ടായത്. മഴയെയും അവഗണിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയത് ഇക്കുറിയുള്ള പങ്കാളിത്തം ഉയരുന്നതിനും കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 71.28%, അതേ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ 61.46% പോളിങ് മാത്രമേ നിലമ്പൂരില്‍ ഉണ്ടായിരുന്നുള്ളൂ. ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് Read More…
നിലമ്പൂരില്‍ അഞ്ചു വരെ 70.76 ശതമാനം; പോളിങ്, വോട്ടെടുപ്പിനിടെ ചുങ്കത്തറയില്‍ സംഘര്‍ഷം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചു വരെ 70.76 ശതമാനം പോളിങ് . രാവിലെ മഴയെ തുടര്‍ന്ന് പോളിങ് ശതമാനം അല്‍പം മന്ദഗതിയിലായെങ്കിലും ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു. ഈ നിലയില്‍ പോളിങ് പോയാല്‍ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടന്നേക്കും. വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘര്‍ഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ Read More…
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി; രാവിലെ മുതൽ നീണ്ട ക്യൂ; എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ വോട്ടു രേഖപ്പെടുത്തി
മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചുനിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി Read More…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് – ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ കഴിഞ്ഞു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമികതല പരിശോധന ഭാരത് എൻജിനീയറിങ് ലിമിറ്റഡിന്റെ അംഗീകൃത എൻജിനീയർമാർ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ 2025 ഫെബ്രുവരി 3 മുതൽ 7 വരെ മലപ്പറം ജില്ലാ ഇ വി എം വെയർഹൗസിൽ നടത്തി. ഇതിൽ മെഷീനുകളുടെ പൂർണ്ണമായ പ്രവർത്തന പരിശോധന നടത്തുകയും ഇതിൽ പൂർണമായി പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുത്ത 1 ശതമാനം മെഷീനുകളിൽ 1200, 2 ശതമാനത്തിൽ 1000, 2 ശതമാനത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് രേഖപ്പെട്ടത്തി അവയുടെ Read More…
നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ: മോഹൻ ജോർജ്
മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് നിലമ്പൂരിൽ ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചു . ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ് അഡ്വ: മോഹൻ ജോർജ്. മാർത്തോമ്മാ സഭാപ്രതിനിധിയും നിലമ്പൂർ ചുങ്കത്തറ സ്വദേശിയുമാണ് മോഹൻ ജോർജ്.ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. പി വി Read More…









