നട്ടുച്ച സമയത്തും ഇരുട്ട് മൂടും, താപനില കുറയും നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകും ഇവയെല്ലാം സംഭവിക്കാന്‍ പോകുകയാണ്. സമ്പൂര്‍ണ സൂര്യഗ്രഹണം അടുത്തിരിക്കുകയാണ്. സാധാരണമായ ഒരു സൂര്യ ഗൃഹണമല്ല ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നത്. 2027 ഓഗസ്റ്റ് 2 നാണ് നൂറ്റാണ്ടിന്റെ ഗ്രഹണം വരുന്നത്. നാസ പറയുന്നതനുസരിച്ച് സ്‌പെയിന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ, തെക്കന്‍ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുടെ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. Read More…
Tag: solar eclipse
ഇരട്ട സൂര്യോദയമെന്ന അപൂർവത; ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ
2025-ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്‌ചയാണിത്. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം.


