Kerala News science

ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം . ഇന്ത്യൻ സമയം രാവിലെ 6.23ന്, ജിഎസ്എൽവി-എഫ്15 റോക്കറ്റിന്റെ സഹായത്തോടെ രണ്ടാമത്തെ തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി വിക്ഷേപിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കിയ ശേഷമാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി-എഫ്15 എൻവിഎസ്-02 കുതിച്ചത്. ഐഎസ്ആർഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷം നടന്ന ആദ്യ ദൗത്യമായതിനാൽ ഈ വിക്ഷേപണം അതീവ പ്രാധാന്യമർഹിക്കുന്നു.

2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-02 ഉപഗ്രഹം, ഗതിനിർണയവും ദിശനിർണയത്തിനും സഹായിക്കുന്ന നാവിക് (NavIC) സംവിധാനത്തിനായി വിക്ഷേപിച്ചതാണ്. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ-നാവിഗേഷൻ ശൃംഖലയായ നാവിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻവിഎസ്-02, അമേരിക്കയുടെ ജിപിഎസിന് ഒരു ബദലായാണ് വികസിപ്പിച്ചിരിക്കുന്നത്.

ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ എൻവിഎസ്-01 2023 മേയ് 29-നാണ് വിക്ഷേപിച്ചത്. കൂടാതെ, ജിഎസ്എൽവിയുടെ പതിനേഴാമത് ദൗത്യവുമാണ് എൻവിഎസ്-02 വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ കുതിപ്പ് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യക്ക് ശക്തിയേകും.

Leave a Reply

Your email address will not be published. Required fields are marked *