ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുളള ആദ്യഘട്ട പരിശീലന ക്ലാസ്സുകൾ ഉദ്യോഗസ്ഥർ നിലവിൽ ജോലിചെയ്യുന്ന എൽ എ സി കളിൽ ഏപ്രിൽ രണ്ട് മുതൽ നാല് വരെ നടത്തും.രാവിലെ ഒൻപത് മണി മുതൽ രണ്ട് സെക്ഷനുകളിലായാണ് ക്ലാസുകൾ നടത്തുക. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലും ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലും തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് തൊടുപുഴ ന്യൂമാൻ കോളേജിലും പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കുട്ടിക്കാനം മരിയൻ കോളേജിലും ഉടുമ്പൻചോല താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം,സർവ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അർബൻ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം നടത്തുക.
Related Articles
പി.എസ്.സി കോഴ: പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം പിഎസ്സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നത്. ഇത് നാട്ടിലെ നിയമം അനുസരിച്ച് കുറ്റമായിരുന്നിട്ട് കൂടി പൊലീസ് ഇടപെടുന്നില്ല. പണം എങ്ങനെയാണ് കൈമാറിയതെന്നും അതിന്റെ സോഴ്സ് എന്താണെന്നും വെളിപ്പെടുത്തണം. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. എന്തുകൊണ്ടാണ് ഇത് Read More…
കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യ 60000 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.
കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. Read More…
കേന്ദ്ര ബജറ്റിൽ കേരളത്തിനർഹമായ 24000 കോടി അനുവദിക്കുമെന്ന് പ്രതീക്ഷ : മന്ത്രി കെ.എൻ ബാലഗോപാൽ
24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യം കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് കേരളത്തിന്റെ സവിശേഷമായ ചില ആവശ്യങ്ങളും ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. Read More…