പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ദിവസം കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെയു ജനീഷ് കുമാറിൻ്രെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ ദാസ് പി ജോര്‍ജാണ് ചോദ്യമുന്നയിച്ചത്. വികസനത്തെകുറിച്ചും കേന്ദ്രഫണ്ട് ലഭിക്കാത്തതിനെ കുറിച്ചും ചോദിക്കാനായിരുന്നു ദാസ് വിചാരിച്ചത്. പക്ഷേ, മുഖ്യമന്ത്രിയുടെ മറുപടിയില്‍ തനിക്ക് വിഷമമില്ല എന്നും ദാസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്നും വികസന കാര്യങ്ങള്‍ മുഖ്യമന്ത്രി Read More…