കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാമത്. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 36 കോടി ഉപഭോക്താക്കളുടെ റിവ്യൂ അടിസ്ഥാനമാക്കി ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനി ബുക്കിംഗ്. com ആണ് റാങ്കിങ് പുറത്തിറക്കിയത്.
വിനോദസഞ്ചാര മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടുന്നതും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയതായി റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ, മൂന്നാറും വര്‍ക്കലയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ശാന്തമായ കായലുകള്‍, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ പരീക്ഷണാത്മക ടൂറിസം മോഡലിന്റെ വിജയമാണ് ഈ അംഗീകാരം.
“അസാധാരണമായ ആതിഥ്യമര്യാദയുടെ മാതൃകയാണ് കേരളം” എന്ന് ബുക്കിംഗ്. com-ന്റെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ മേഖലകളുടെ മാനേജര്‍ സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു.





