ഗുവാഹത്തി: അസമിലെ കച്ചാർ ജില്ലയിൽ 19.6 കോടി രൂപ വിലമതിക്കുന്ന 78,400 യാബ ഗുളികകൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. മെതാംഫെറ്റമിനും കഫീനും ചേർന്ന മിശ്രിതമായ യാബ ഗുളികകളാണ് വാഹനത്തിൽനിന്ന് പിടിച്ചെടുത്തത്. അതിർത്തിയിൽ വാഹനം മാറ്റിയിട്ടും പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായില്ലെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കച്ചാർ പൊലീസിന്റെ നടപടിയെയും അദ്ദേഹം പ്രശംസിച്ചു.
Tag: yaba tablets
അസമിൽ 2 കോടി രൂപയുടെ യാബ ഗുളികകൾ പിടികൂടി; നാല് പേർ അറസ്റ്റിൽ
ഗുവാഹത്തി: അസമിലെ ശ്രീഭൂമി ജില്ലയിൽ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ 2 കോടി രൂപയോളം വിലവരുന്ന നിരോധിത യാബ ഗുളികകൾ പിടികൂടി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. 20,000 യാബ ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. തായ് ഭാഷയിൽ ‘ക്രേസി മെഡിസിൻ’ എന്നറിയപ്പെടുന്ന യാബ, മെത്താംഫെറ്റമിനും കഫീനും അടങ്ങിയ ലഹരി പദാർത്ഥമാണ്. ഇന്ത്യയിൽ യാബ ഗുളികകൾ കൈവശംവെക്കുന്നതും കടത്തുന്നതും നിയമവിരുദ്ധമാണ്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമരുന്നിൻ്റെ Read More…


