India News Sports

ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടി കോമൾ കോഹർ

ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേടി കൊടുത്ത് കോമൾ കോഹർ. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ കോമൾ വെങ്കല മെഡലാണ് സ്വന്തമാക്കിയത്.

ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവായ മീരബായ് ചാനുവിന് പകരമായാണ് 23കാരിയായ കോമൾ മത്സരിച്ചത്.

സ്നാച്ചിൽ 78 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 99 കിലോയുമാണ് കോമൾ ഉയർത്തിയത്. ആകെ 177 കിലോ ഭാരമുയർത്തി കൊണ്ടാണ് കോമൾ വെങ്കലം നേടിയത്. ക്ലീൻ ആൻഡ് ജർക്ക് ഇനത്തിലും കോമളിന് വെങ്കല മെഡൽ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *