കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ്ഗോപിയുടെ സ്വകാര്യ സംഭാഷണ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ് എടുത്തു.
BJP തൃശ്ശൂർ ജില്ലാ ജന.സെക്രട്ടറി Adv.K R ഹരിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് എഡിറ്റ് ചെയ്ത് അശ്ലീല വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.
ഇൻസ്റ്റാഗ്രാം വഴിയും മറ്റും അപവാദം പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി പ്രവർത്തകൻ ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. സുരേഷ് ഗോപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് പീച്ചിയിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനു തൊട്ടുമുമ്പ് BJP ജില്ലാ ജനറൽ സെകട്ടറി അഡ്വ.K R ഹരിയോട് കേന്ദ്രമന്ത്രി നടത്തിയ സംഭാഷണമാണ് അശ്ലീലമായി വക്രീകരിച്ച് പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ Adv. KR ഹരി ചേർപ്പ് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ചേർപ്പ്പോലീസ് സിഐ ലൈജുമോൻ C V കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരനെതിരെ നടപടിയാരംഭിച്ചത്.
BJP യ്ക്കെതിരെ നിരന്തരമായി ദുഷ്പ്രചാരണം നടത്തുന്ന ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റെ പിന്തുടർച്ചാണ് തൃശ്ശൂരിൽ ഉണ്ടായ അശ്ലീല പ്രചാരണമെന്നും പ്രതിയെക്കെതിരെ മാതൃകപരമായി നടപടികൾ ഉണ്ടാകണമെന്നും BJP ജനറൽ സെക്രട്ടറി Adv. KR ഹരി ആവശ്യപ്പെട്ടു.