പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്. ആനന്ദ് കഥയും തിരക്കഥയുമെഴുതി ഇന്ത്യൻ വാർത്ത മ്യുസിക്കിൻ്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ” സീനത്തിൻ്റെ യാത്ര അവസാനിക്കുന്നില്ല” ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഗോകുൽ സുരേഷ് ആണ് നായകൻ. ഭാവന, ഭാമ, അന്ന എന്നിവർ തുല്യ പ്രാധാന്യമുള്ള നായികമാരാണ്. ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് റസാക്ക് ആനന്ദ് എന്നിവരാണ്. പ്രഭാവർമ്മയുടെ വരികൾക്ക് വിദ്യാധരൻ മാസ്റ്റർ സംഗീതം നിർവഹിക്കും ആലാപനം കെ.എസ്.ചിത്ര വിജയ് യേശദാസ് ; ക്യാമറ അഴകപ്പൻ, അസോസിയേറ്റ് ഡയറക്റ്റർ വിദ്യ .മലയാളത്തിലെ പ്രശസ്തരായ നടീനടന്മാരും വേഷമിടുന്ന ചിത്രത്തിൻ്റെ റിലീസ് വിദ്യാ ഭാരത് മീഡിയ നിർവഹിക്കും . ചിങ്ങമാസം ഗുരുവായൂരിൽ വെച്ച് ചിത്രത്തിൻ്റെ പൂജ നടക്കും





