ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ഈ സാമ്പത്തികവർഷം 8,95,000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 179 ഏജന്റുമാർക്ക് അയ്യായിരം രൂപ വീതമാണ് അക്കൗണ്ടിലെത്തിച്ചത്. ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്കുള്ള ധനസഹായത്തിന് ലഭിച്ച അപേക്ഷകരിൽ നിന്നാണ് 179 പേരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ധനസഹായത്തിന് തിരഞ്ഞെടുത്തത്. അർഹരായ മുഴുവൻ അപേക്ഷകർക്കും ലോട്ടറി ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പരിമിതികൾക്കിടയിലും ഭിന്നശേഷിക്കാരെയും മറ്റ് അരികുവത്കൃത ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ കരുതലാണ് ലോട്ടറി ധനസഹായമെന്നും Read More…
Tag: lottery
ലോട്ടറിക്ക് സേവന നികുതി ചുമത്താനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ലോട്ടറി വിൽപ്പനയ്ക്ക് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വിധി. ലോട്ടറികൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ, സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമായി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം നിരാകരിച്ചത്. 1994-ലെ ധനകാര്യ നിയമത്തിൽ 2010-ൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ലോട്ടറിക്ക് സേവന നികുതി ചുമത്താൻ ശ്രമിച്ചിരുന്നു. സിക്കിം ഹൈക്കോടതി 2010-ലെ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും, ലോട്ടറി ഒരു സേവനം Read More…
പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. Read More…




