കൊച്ചി: തമിഴ് സൂപ്പര്‍ താരം ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകനാകുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് കിഷൻ നായകനായി എത്തും.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഷൻ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ, സംഗീതം, എഡിറ്റിംഗ് തുടങ്ങി പ്രധാന ഘടകങ്ങളുടെ വിശദാംശങ്ങളും മോഷൻ പോസ്റ്ററിലൂടെ വെളിപ്പെടുത്തി.
, “തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിച്ചുവരുന്നു. ജേസൺ സഞ്ജയ് അവതരിപ്പിച്ച കഥയിൽ പുതുമയുണ്ട്. ‘നിങ്ങൾക്ക് നഷ്ടപ്പെട്ടവ അതിന്റെ യഥാർത്ഥ സ്ഥലത്ത് തിരയുക’ എന്ന പ്രമേയത്തിലാണ് ചിത്രം ആധാരമാക്കിയത്.”ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് ജികെഎം തമിഴ് കുമരൻ അഭിപ്രായപ്പെട്ടു
സന്ദീപ് കിഷൻയുടെ തമിഴ്, തെലുങ്ക് സിനിമകളിലെ പ്രകടനങ്ങൾ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ടെന്നും, ഈ കൂട്ടുകെട്ട് പുതിയ സിനിമാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ സംഗീതം തമൻ എസ്, എഡിറ്റിംഗ് പ്രവീൺ കെ എൽ, കോ-ഡയറക്ഷൻ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണേ ജോൺ എന്നിവരാണ്. 2025 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.