സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നൽകിയ പരാതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരിയായ നടി. ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മസിജ്ട്രേട്ട് കോടതിയിലാണ് നടി മൊഴി നൽകിയത്. സമൂഹ മാധ്യമം വഴി നടിയെ അധിക്ഷേപിച്ചെന്നുള്ള പരാതിയെ തുടർന്ന് സനൽകുമാറിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. 2022 ലാണ് ആദ്യമായി നടി സനൽകുമാറിനെതിരെ പരാതി നൽകിയത്. നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് സനൽകുമാർ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. യു.എസിലുണ്ടെന്ന് കരുതുന്ന സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് Read More…
Tag: director
സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സാക്ഷി
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷി, സിനിമാ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചെങ്ങന്നൂരിലെ കെ.എം ചെറിയാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കുടുംബം സാമ്പത്തിക സഹായം തേടിയിരുന്നു. കൂടാതെ, തലച്ചോറിൽ അണുബാധയും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനം മുതൽ ആരോഗ്യനില വഷളാകുകയായിരുന്നു. ആസിഫ് അലി നായകനായ “കൗബോയ്” എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ബാലചന്ദ്രകുമാർ. ദിലീപ് നായകനായ “പിക്ക് പോക്കറ്റ്” എന്ന സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു. നടിയെ Read More…
ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് സംവിധായകനാവുന്നു; ആദ്യ ചിത്രത്തിൽ നായകനായി സന്ദീപ് കിഷൻ
കൊച്ചി: തമിഴ് സൂപ്പര്‍ താരം ദളപതി വിജയുടെ മകന്‍ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകനാകുന്നു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്കരൻ നിര്‍മ്മിക്കുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് കിഷൻ നായകനായി എത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഷൻ പോസ്റ്റർ പ്രകാശനം ചെയ്തുകൊണ്ടായിരുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ കഥ, സംഗീതം, എഡിറ്റിംഗ് തുടങ്ങി പ്രധാന ഘടകങ്ങളുടെ വിശദാംശങ്ങളും മോഷൻ പോസ്റ്ററിലൂടെ വെളിപ്പെടുത്തി. , “തങ്ങളുടെ പ്രൊഡക്ഷൻ ഹൌസ് നല്ല കഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിച്ചുവരുന്നു. Read More…
സിനിമയിലെ പവർ ഗ്യാങ്ങിനെതിരെ വിനയൻ
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ വിനയൻ. ഈ റിപ്പോർട്ട് മൂലം സിനിമയിലെ അധികാര കേന്ദ്രങ്ങളുടെ ബലം കുറയുമെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയിൽ അനുഭവിച്ച മാഫിയ പീഡനത്തെക്കുറിച്ച് വിനയൻ തുറന്നു പറഞ്ഞു. മാക്ടയെ തകർത്തത് ഒരു നടനാണെന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അനുസരിച്ച് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഒതുക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ സിനിമയിൽ പവർ ഗ്യാങ്ങായി മാറിയതെന്നും വിനയൻ ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന Read More…





