Business Economy India Kerala News Politics

ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ 2026 – 2027 (BR113) ഭാഗ്യക്കുറിയുടെ തൃശൂർ ജില്ലാതല ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും ഇന്ന് രാവിലെ (27.11.2026) 11.00 മണിയ്ക്ക് തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. തൃശൂർ MLA രാജൻ ജെ പല്ലൻ നിർവ്വഹിച്ചു.

അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ സ്മിത പി.എം, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ. രാഗേഷ് ടി.ആർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ സതീഷ് പി.എൻ, അനിരുദ്ധൻ, പി.എസ് രാധാകൃഷ്ണൻ, ബേബി നെല്ലിക്കുഴി, കെ.എൻ വിജയൻ എന്നിവരും, ലോട്ടറി ഏജന്റുമാരും ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *