India Kerala News Politics

യുപിയിലെ വോട്ടർപട്ടിക വിവാദം; യോഗി ആദിത്യനാഥിനോട് വിശദീകരണം തേടി അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ടർപട്ടികയിൽ നിന്ന് കാണാതായ വോട്ടർമാരുടെ എണ്ണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവയും വ്യത്യസ്ത കണക്കുകൾ അവതരിപ്പിച്ചതിനെ ചോദ്യം ചെയ്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യഥാർത്ഥ കണക്ക് ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ കൃത്രിമം നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും മുൻ മുഖ്യമന്ത്രി ആരോപിച്ചു. ലഖ്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അഖിലേഷ് യാദവ് ഇക്കാര്യം ഉന്നയിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.

എന്നാൽ, മറ്റൊരു അഭിമുഖത്തിൽ സംസ്ഥാനത്തെ ഏകദേശം 2.5 കോടി വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് കാണാതായെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞത്. ഈ രണ്ട് കണക്കുകളിലെയും വ്യത്യാസം ചൂണ്ടിക്കാട്ടിയ അഖിലേഷ് യാദവ്, ആരാണ് ശരിയായ വിവരം നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *