ബെംഗളൂരു: വീടിന് മുന്നിലെ പൊതുനിരത്തുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് വാർഷിക ഫീസ് ഈടാക്കിയേക്കും. കർണാടക സർക്കാർ പുറത്തിറക്കിയ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (പാർക്കിംഗ്) റൂൾസ്, 2026-ൻ്റെ കരട് ചട്ടങ്ങളിലാണ് പുതിയ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാച്ച്ബാക്കുകൾക്ക് 15,000 രൂപ, സെഡാനുകൾക്ക് 20,000 രൂപ, എസ്‌യുവികൾക്ക് 25,000 രൂപ എന്നിങ്ങനെയാണ് നിർദേശിച്ചിരിക്കുന്ന വാർഷിക പാർക്കിംഗ് പെർമിറ്റ് ഫീസ്.
ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ റോഡുകൾ ഒഴികെയുള്ള പൊതുനിരത്തുകളിൽ താമസക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബന്ധപ്പെട്ട സിറ്റി കോർപ്പറേഷൻ നൽകുന്ന സാധുവായ റെസിഡൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിർബന്ധമാക്കാനും കരടിൽ നിർദേശമുണ്ട്.





