Kerala News

കനത്ത ചൂട്: വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ വിചാരണക്കോടതികളിലെ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. മെയ് 31 വരെ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് ഗൗണും നിര്‍ബന്ധമല്ല.

അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. വേനല്‍ച്ചൂട് കടുത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും മെയ് വരെ ഇതേ ഇളവ് അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *