India News

ജീന്‍സിനും ഷോര്‍ട്‌സിനും വിലക്ക്, മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ്‌കോഡ്

ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഫാഷന്‍ വസ്ത്രങ്ങള്‍ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുകയുമായിരുന്നു. പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ദാവണി എന്നിവ ധരിക്കാം. ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. 37 മീറ്റര്‍ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

Kerala News

കനത്ത ചൂട്: വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ വിചാരണക്കോടതികളിലെ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. മെയ് 31 വരെ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് ഗൗണും നിര്‍ബന്ധമല്ല. അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. വേനല്‍ച്ചൂട് കടുത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും മെയ് വരെ ഇതേ ഇളവ് അനുവദിച്ചിരുന്നു.