Death India News

മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു

മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999-2004 കാലഘട്ടത്തിൽ കര്‍ണാടകയുടെ മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം, ബെംഗളൂരു ഒരു ഐടി ഹബ്ബായി രൂപപ്പെട്ടുതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2023 ൽ രാജ്യസേവനത്തിനുള്ള പത്മവിഭൂഷൺ അവാർഡും അദ്ദേഹം നേടിയിരുന്നു.