സാൻ ഫ്രാൻസിസ്കോ: ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തവും പ്രഗൽഭവുമായ തബലവാദകനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഞായറാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സാക്കിർ ഹുസൈൻ തിങ്കളാഴ്ച പുലർച്ചെ മരണമടഞ്ഞു. ആദ്യഘട്ടത്തിൽ മരണവാർത്ത കുടുംബാംഗങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പിന്നീട് വിവരം സ്ഥിരീകരിക്കുകയായിരുന്നു. പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രാഖയുടെ മകനായ സാക്കിർ ഹുസൈൻ, അച്ഛന്റെ പാത പിന്തുടർന്ന് തബലയെ ലോകവേദിയിലെത്തിച്ച മഹാനായ Read More…
Tag: passed away
മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999-2004 കാലഘട്ടത്തിൽ കര്‍ണാടകയുടെ മുഖ്യമന്ത്രി ആയിരുന്ന അദ്ദേഹം, ബെംഗളൂരു ഒരു ഐടി ഹബ്ബായി രൂപപ്പെട്ടുതിരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2023 ൽ രാജ്യസേവനത്തിനുള്ള പത്മവിഭൂഷൺ അവാർഡും അദ്ദേഹം നേടിയിരുന്നു.
മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
മുംബൈ: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ടി. പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. ബുധനാഴ്ച പത്മയുടെ മൃതദേഹം കോഴിക്കോട്ടെത്തിക്കും. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷന്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1987-ല്‍ കോയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്മ, 1991-ല്‍ വീണ്ടും ആ മണ്ഡലത്തില്‍ വിജയിച്ചു. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം. ടി. പത്മ. നിയമത്തില്‍ ബിരുദവും Read More…