India News

സാങ്കേതിക തകരാറ്: അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ദുരന്തത്തിനുശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ച നടന്ന രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിനുശേഷം ഈ റൂട്ടില്‍ ഒരുക്കിയിരുന്ന ആദ്യ സര്‍വീസായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് പറന്നുയരേണ്ടിയിരുന്ന എഐ 159 നമ്പര്‍ ഫ്‌ലൈറ്റാണ് റദ്ദാക്കിയത്. വിമാനത്തിന് ടേക്ക് ഓഫ് നടത്താനാകാതായതോടെ യാത്രക്കാരെ ഇറക്കിവിട്ടു. തങ്ങളുടെ ടിക്കറ്റിന് പകരം മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്ന Read More…

Kerala News

ക്രിസ്മസ് അവധി: ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി

ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരാൻ ഒരുങ്ങുന്ന മലയാളികൾക്ക് വിമാന നിരക്കുകളുടെ വർധന തിരിച്ചടിയായി. ജനുവരി 6 വരെ ഡൽഹി-കൊച്ചി റൂട്ടിൽ വിമാന നിരക്ക് ₹22,000 മുതൽ ₹29,000 വരെയാണ്. ചെന്നൈ, ബെംഗളൂരു വഴി യാത്ര ചെയ്യുന്നതിന് കുറഞ്ഞത് ₹16,000 ആവശ്യമാണ്. ഡൽഹിയിലേക്ക് ജനുവരിയിൽ മടങ്ങുന്നതിന് ₹20,000 മുതൽ നിരക്കുണ്ട്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികൾക്ക് യാത്ര ബുദ്ധിമുട്ടിലാകും.