Kerala News

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട മുതൽ എറണാകുളം വരെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഉണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വയനാട്, ആലപ്പുഴ, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട, Read More…

Kerala News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 2026 ഓഗസ്റ്റ് 2 (ഞായർ) അവധി പ്രഖ്യാപിച്ചിരിക്കുന്നു മതപഠന ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സുരക്ഷ സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. സാഹചര്യം അനുസരിച്ച് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് Read More…

Kerala News

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്

അതിതീവ്രമഴയിൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്. ഇക്കണ്ട വാരിയർ റോട്ടിലാണ് ഇന്ന് പുലർച്ചെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളമുയർന്നു വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മഴ ഇനിയും തുടർന്നാൽ സമീപ പ്രദേശത്തെ താഴ്ന്ന ഇടങ്ങളിലുള്ള കടകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Kerala News

വെള്ളത്തിൽ മുങ്ങി പാലാ ടൗൺ, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു

അതിശക്തമായ മഴയെ തുടർന്ന് പാലാ നഗരം വെള്ളത്തിൽ മുങ്ങി. കടകളിലെല്ലാം വെള്ളം കയറിയതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രദേശവാസികൾ. മീനച്ചിലാറിൽ ജലനിരപ്പ് ഉയരന്നതും സാഹചര്യം വഷളാക്കുന്നുണ്ട്. മഴ മുന്നറിയിപ്പ് നേരത്തെ ലഭിക്കാത്തതിനാൽ സാധനങ്ങൾ ഒന്നും കടയിൽ നിന്നും മാറ്റാൻ സാധിച്ചില്ലെന്ന് കട ഉടമകൾ പറയുന്നു.

Kerala News

കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടൽ: 4 പേർ മരിച്ചു

സംസ്ഥാനത്ത് അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം.കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ ഉരുളപൊട്ടലിൽ രണ്ട്ഉ പേർ വീതം മരണപ്പെട്ടു. പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. റാന്നിയില്‍ വെള്ളം ഉയർന്നത്സ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായ സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിൽ അതിതീവ്ര മഴ സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ നദിയിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണം. മണ്ണിടിയാൻ സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.

Kerala News

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.റെഡ് അലർട്ട് 01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട് 01/08/2026: ത്രിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, Read More…

Kerala News

അതിശക്ത മഴ: മലയോര മേഖലയിൽ രാത്രിയാത്ര നിയന്ത്രണം

തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് വൈകീട്ട് 7:00 മണി മുതല്‍ രാവിലെ 6:00 മണി വരെയുള്ള രാത്രികാല യാത്രകള്‍ പൂര്‍ണ്ണമായും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യും. പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ചെക്ക് പോസ്റ്റുകളിലും പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. ട്രക്കിംഗ്, ക്യാമ്പിംഗ് & ടൂറിസം നിയന്ത്രണം ജില്ലയിലെ മലയോര മേഖലകള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രക്കിംഗ്, വൈല്‍ഡര്‍നസ് ക്യാമ്പിംഗ് എന്നിവ താല്‍ക്കാലികമായി നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുകളും കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ടെന്ന് Read More…

Kerala News

തൃശൂർ ജില്ലയില്‍ റെഡ്/ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലും തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാലും ജില്ലയില്‍ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി തൃശൂര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അടിയന്തര നടപടികള്‍ നിര്‍ദ്ദേശിച്ച് ഉത്തരവിറക്കി.

Kerala News

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം മധ്യ പടിഞ്ഞാറന്‍ & തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് Read More…

Kerala News

ഇന്ന് അതിതീവ്ര മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കണ്ണൂരും കാസര്‍കോടുമാണ് റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്. മധ്യകേരളത്തില്‍ ശക്യമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. തമിഴ്നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന തോതില്‍ Read More…