Kerala News

തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്

അതിതീവ്രമഴയിൽ തൃശൂർ നഗരത്തിൽ വെള്ളക്കെട്ട്. ഇക്കണ്ട വാരിയർ റോട്ടിലാണ് ഇന്ന് പുലർച്ചെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളമുയർന്നു വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

മഴ ഇനിയും തുടർന്നാൽ സമീപ പ്രദേശത്തെ താഴ്ന്ന ഇടങ്ങളിലുള്ള കടകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഇന്ന് പുലർച്ചെ മുതൽ കേരളത്തിൽ പരക്കെ മഴ പെയ്യുകയാണ്. ശക്തമായ മഴയിൽ പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *