അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പ് കേസില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ കേസുമായി ബന്ധപ്പെട്ട് വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതുവരെയായി നൂറിലധികം പേരെയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതിനിടെ തട്ടിപ്പ് നടത്തിയവരുള്‍ക്കൊള്ളുന്ന ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യവുമായി അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. പൊതുതാല്‍പര്യം സംരക്ഷിക്കുക, ഭക്തരുടെ വിശ്വാസം നിലനിര്‍ത്തുക, ഓഡിറ്റ് സംവിധാനങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഇതിനുവേണ്ടി യുപി സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദേശം കൊടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.





