അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പ് കേസില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ കേസുമായി ബന്ധപ്പെട്ട് വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ എണ്ണി തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതുവരെയായി നൂറിലധികം പേരെയാണ് എസ്‌ഐടി ചോദ്യം ചെയ്തത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതിനിടെ തട്ടിപ്പ് നടത്തിയവരുള്‍ക്കൊള്ളുന്ന ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യവുമായി അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. Read More…
Tag: ayodhya
അയോധ്യ ഇനി അവഗണിക്കപ്പെടുന്ന നഗരമല്ലെന്ന് യോഗി ആദിത്യനാഥ്
അയോധ്യ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച അയോധ്യയിൽ രാമായണ വാക്സ് മ്യൂസിയവും സോണൽ ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്തു. 290 കോടിയിലധികം രൂപ ചെലവിൽ നടപ്പാക്കുന്ന 245 വികസന പദ്ധതികളുടെ ഭാഗമായാണ് ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ശിലാസ്ഥാപനം നടത്തിയത്. അയോധ്യ ഇനി അവഗണിക്കപ്പെട്ടതോ അവഹേളിക്കപ്പെട്ടതോ ആയ നഗരമാകില്ലെന്ന് പരിപാടിയിൽ സംസാരിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലായി നഗരം സമഗ്രമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗവാൻ ശ്രീരാമ രാജ്യത്തിൻ്റെ മഹത്വവും പാരമ്പര്യവും Read More…
അയോധ്യയിലെ രാമക്ഷേത്രം പൂര്‍ണതയില്‍; ധ്വജാരോഹണ ചടങ്ങ് നിര്‍വഹിച്ച് മോദി
ലഖ്‌നൗ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. ശ്രീരാമ നാമ വിളികള്‍ അന്തരീക്ഷത്തില്‍ നിറച്ച ആയിരക്കണക്കിന് ഭക്തരെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആചാരപരമായ കൊടി ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വഹിച്ചത്. രാവിലെ 11.50 മണിക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. 161 അടി ഉയരമുള്ള പ്രധാന ക്ഷേത്ര ഗോപുരത്തിന് മുകളില്‍ 30 അടി ഉയരത്തിലാണ് പതാക . നിറം കാവി. പതാകയില്‍ Read More…
അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചു. ലഖ്‌നൗവിലെ എസ്‌ജിപിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫെബ്രുവരി 3ന് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആചാര്യ സത്യേന്ദ്രദാസിന്റെ ആരോഗ്യനില ഗുരുതരമായി മാറിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്തിയിരുന്നു. 20ാം വയസ്സില്‍ നിര്‍വാണി അഘാഡയില്‍ സന്യാസം സ്വീകരിച്ച സത്യേന്ദ്രദാസ് 1992ല്‍ അയോധ്യ രാമക്ഷേത്രത്തിന്റെ മുഖ്യ പൂജാരിയായി നിയമിതനായി. രാജ്യത്തെ നിരവധി Read More…
രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍: അയോധ്യയിൽ ലക്ഷക്കണക്കിന് ദീപങ്ങളാൽ ദീപോത്സവം
തിന്മയ്ക്ക് മേൽ നന്മയുടെ പ്രകാശം വിജയിച്ച്,രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍. രാത്രി പകലാക്കിക്കൊണ്ട് വീടുകളും സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും ഇന്ത്യ മുഴുവൻ ആഘോഷത്തിന്റെ തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന്, “500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ പ്രതിഷ്ഠിക്കപ്പെട്ട ആദ്യ ദീപാവലിയാണിത്” എന്ന് ട്വിറ്ററിൽ കുറിച്ചു. കേരളത്തിൽ ഒരു ദിവസവും ഉത്തരേന്ത്യയിൽ അഞ്ചു ദിവസവും നീണ്ടുനിൽക്കുന്ന ദീപാവലി ഇത്തവണ കേരളത്തിലും ഉത്തരേന്ത്യയിലും ഒരേ ദിവസമാണ്. ഭഗവാൻ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം, ശ്രീകൃഷ്ണന്റെ നരകാസുര Read More…






