Kerala News Politics

സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു

തൃശ്ശൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം 34-ാം ഡിവിഷൻ കുരിയച്ചിറ വെസ്റ്റ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.

പരിപാടിയിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കൾച്ചറൽ സെൽ കൺവീനർ ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ബിജെപി തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ അയിനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്കരണ രംഗത്ത് നഗരത്തിന്റെ ശുചിത്വത്തിനായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ സേവനത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിയ അനിൽ, നിമേഷ് പി.ടി., ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പാലക്കൽ, പാർട്ടി നേതാക്കളായ ഹിരൺ, ആന്റണി, സന്തോഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *