Kerala News

ദുരിത മേഖലയിലെ അയൽക്കൂട്ടങ്ങളെ  പുനരുജ്ജീവിപ്പിക്കും

സമഗ്രമായ കുടുബശ്രീ കർമ്മ പദ്ധതി ഉരുൾപൊട്ടൽ ദുരന്തമേഖലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കി. ടൗൺഷിപ്പ് പൂർത്തിയാകുന്നത് വരെ ഓൺലൈനായും ഓഫ് ലൈനായും അയൽക്കൂട്ട യോഗങ്ങൾ ചേരും. എല്ലാ മാസത്തിലും എ. ഡി. എസ് തലത്തിൽ ക്ലസ്റ്റർ സംഗമം നടത്തും. മുഴുവൻ അംഗങ്ങളെയും അയൽക്കൂട്ടത്തിൽ ചേർക്കും. സാമൂഹിക മാനസിക കൗൺസിലിങ്ങ് ജൻഡർ ടീം സഹായത്തോടെ തുടരും. അയൽക്കൂട്ട അംഗങ്ങൾക്ക് പ്രത്യേക വായ്പാ പദ്ധതി ഏർപ്പെടുത്തും. ജീവൻ ദീപം, ഒരുമ ഇൻഷൂറൻസ് അനുവദിച്ച് നൽകൽ, മുണ്ടക്കൈ വാർഡിലെ Read More…

Kerala News

ഉപഭോക്താക്കൾക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്റെ ബ്രാൻഡഡ് മൂല്യ വർധിത ഉൽപന്നങ്ങളും

മന്ത്രി എം.ബി രാജേഷ് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിച്ചു  ഉപഭോക്താക്കൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലെത്തി. ‘കുടുംബശ്രീ കേരള ചിക്കൻ’ ചിക്കൻ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നീ ഉൽപന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉൽപന്നങ്ങൾ ലഭ്യമാവുക. ഇന്നലെ (10-12-2024) സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന Read More…

Kerala News

കുടുംബശ്രീ തൊഴില്‍മേള മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും

തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ), കേരള നോളജ് ഇക്കോണമി മിഷന്‍ (കെകെഇഎം) എന്നിവ സംയുക്തമായി ‘കണക്ട് 24’ എന്ന പേരില്‍ നവംബര്‍ 16 ന് ജില്ലാതല റീജിയണല്‍ തൊഴില്‍ മേളയും മൊബലൈസേഷന്‍ ക്യാമ്പും ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് രാവിലെ 10.30 ന് നടക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. Read More…

Kerala News

വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും:പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപയാണ്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി Read More…

Kerala News

ഓണത്തിന് കുടുംബശ്രീയുടെ ചിപ്‌സും ശര്‍ക്കര വരട്ടിയും

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് കുടുംബശ്രീ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു. കോര്‍പ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ Read More…