Kerala News

റിവേഴ്‌സ് ഗിയറില്‍ സ്വര്‍ണവില; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 64,080 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,010 രൂപ ആണ് നിലവിലെ നിരക്ക്.

അടുത്തിടെ 65,000 രൂപയുടെ സൈക്കോളജിക്കല്‍ ലെവല്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് വിലയിടിവ് തുടരുന്നത്. ഫെബ്രുവരി 20-ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡിന് പിന്നാലെയാണ് ഈ മാറ്റം.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണവിലയെ ബാധിക്കുന്നതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വവും വിലയിടിവിന് കാരണമാകുന്നതായി സൂചന

Leave a Reply

Your email address will not be published. Required fields are marked *