Kerala News

മഹിളാമോർച്ച തൃശ്ശൂർ സൗത്ത് ജില്ല നേതൃ ശില്പശാല സംഘടിപ്പിച്ചു.

ഇരിഞ്ഞാലക്കുട: മഹിളാമോർച്ച തൃശൂർ സൗത്ത് ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ നേതൃശിൽപശാല നമോ ഭവനിൽ വച്ച് സംഘടിപ്പിച്ചു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശ്രീജ സി നായർ ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാ പ്രസിഡണ്ട് രശ്മി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ജില്ലാ സെക്രട്ടറി റിമ പ്രകാശ് വിഷയ അവതരണം നടത്തി.സൗത്ത് ജില്ലയിലെ എട്ടു സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടിയുടെയും മഹിളാമോർച്ചയുടെയും മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു. യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീമതി ശ്രീജ സി നായർ നമ്മൾ ജയിക്കും നമ്മൾ ഭരിക്കും എന്ന മുദ്രാവാക്യമുയർത്തി. മിഷൻ 2025 വിജയിപ്പിക്കുവാൻ മഹിളാമോർച്ച പ്രവർത്തകർ സമൂഹത്തിലിറങ്ങി പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് ശില്പശാലയിൽ സംസാരിച്ചു. സിപിഎം കോൺഗ്രസ് എന്നീ പാർട്ടികൾ വിട്ട് ബിജെപിയിലേക്ക് വന്ന മഹിളകളെ സംസ്ഥാന ജനറൽ സെക്രട്ടറി ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാതല ഔട്ട് റീച്ച് ഉദ്ഘാടനവും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജ സി നായർ നിർവഹിച്ചു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് സ്വാഗതവും മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയും സംസ്ഥാനപ്രഭാരി യുമായ തുഷാര ഷിബു ആശംസകൾ അർപ്പിക്കുകയും ജനറൽ സെക്രട്ടറി സജിനി സന്തോഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *