Kerala News

സംസ്ഥാനത്ത് നാളെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം ജില്ലയില്‍ കനത്ത മഴ പെയ്യുമെന്ന് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. നാളെ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന തുറസ്സായ പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.

Leave a Reply

Your email address will not be published. Required fields are marked *