സംസ്ഥാനത്ത് വിട്ടുമാറാതെ മഴ പെയ്യുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലെർട്ടാണ് ഇന്ന് നൽകിയിരിക്കുന്നത്. മഴ ശക്തിയാർജിക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും നൽകിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്.





