Kerala News

സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പാറശ്ശാലയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ അടുത്ത നാല് ദിവസവും സംസ്ഥാനത്തെ 14 ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ, തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ബിലാസ്പുർ–തിരുനെൽവേലി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയതായും റിപ്പോർട്ടുണ്ട്. ട്രാക്കിൽ വീണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.

യാത്രാമധ്യേ ട്രെയിനുകൾ പിടിച്ചിട്ടു. ട്രാക്കിലുണ്ടായ തടസ്സത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെ ബാധിച്ച പ്രധാന ട്രെയിനുകൾ:- താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ

മധുര–പുനലൂർ എക്‌സ്പ്രസ്

താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്‌സ്പ്രസ്

മഴയും റെയിൽവേ ട്രാക്കിലെ തടസ്സവും തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ യാത്രയ്ക്ക് പുറപ്പെടുന്നവർ പുതുക്കിയ യാത്രാ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *