News

‘ശുചിമുറിയിലേക്ക് പോകുന്നു’ കുഞ്ഞിനെ സഹയാത്രികനെ ഏൽപ്പിച്ച് കടന്ന് കളഞ്ഞ അമ്മയെ കണ്ടെത്തി

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ തീരുമാനം കാത്ത് അധികൃതർ കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയെ റെയിൽവേ പൊലീസ് കണ്ടെത്തി. ഷൊർണൂർ–കോഴിക്കോട് പാസഞ്ചർ ട്രെയിനിലാണ് തിങ്കളാഴ്ച രാവിലെ 10.30ഓടെ സംഭവം നടന്നത്. കോഴിക്കോട് നിന്ന് പുറപ്പെടാനൊരുങ്ങിയ ട്രെയിനിലുണ്ടായിരുന്ന യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി സഹയാത്രികനോട് നോക്കാൻ ഏൽപ്പിച്ച ശേഷം ശുചിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞു. എന്നാൽ ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരികെ കംപാർട്ട്മെന്റിലേക്ക് എത്തിയില്ല. ഇതിനിടെ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ സഹയാത്രികർ ആശങ്കപ്പെട്ടു. തുടർന്ന് Read More…

Kerala News

ട്രെയിന്‍ വൈകി, പരീക്ഷ എഴുതാനായില്ല; വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ലഖ്‌നൗ: ട്രെയിന്‍ വൈകിയ കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് റെയില്‍വേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍നിന്ന് അനുകൂല ഉത്തരവുണ്ടായത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിനായിരുന്നു സംഭവം. ബിഎസ്സി ബയോടെക്നോളജി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും Read More…

India News

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ സൗജന്യ അലവന്‍സ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നതിന് അധിക ചാര്‍ജ് നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം. യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വെ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. Read More…

Kerala News

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെടും

കൊച്ചി: കളമശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കളമശേരിയില്‍ നിന്നും സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാത്തേക്കുള്ള ഒറ്റവരി പാതയിലൂടെയുള്ള സര്‍വീസ് തടസപ്പെട്ടു. ഉച്ചയ്ക്ക് 2.50നാണ് അപകടം ഉണ്ടായത്. കളമശേരിയില്‍ നിന്ന് സര്‍വീസ് Read More…

Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയിലും ആലപ്പുഴയിലും മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകൾ ഭാ​ഗികമായും ചിലത് വൈകിയുമായിരിക്കും സർവീസ് നടത്തുക. ഭാ​ഗികമായി റദ്ദാക്കി ഇന്നലെ നിസാമുദ്ദീനിൽ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (22654) നാളെ പുലർച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് Read More…

India News

ട്രെയിനിൽ ഇനി എടിഎം സേവനവും: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ സെന്‍ട്രല്‍ റെയില്‍വെയുടെ പരീക്ഷണം

മുംബൈ: യാത്രക്കാര്‍ക്ക് ഇനി ട്രെയിനിലുണ്ടാകുന്നത് ബാങ്കിങ് സേവനസൗകര്യവും. സെന്‍ട്രല്‍ റെയില്‍വെ മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ചു. സ്വകാര്യ ബാങ്കിന്റെ എടിഎം, ട്രെയിനിന്റെ എസി ചെയര്‍ കാര്‍ കോച്ചിന്റെ പിന്‍ഭാഗത്തുള്ള ക്യൂബിക്കിളിലാണ് സ്ഥാപിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഉടൻ എടിഎം സേവനം ലഭ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സഞ്ചരിക്കുന്നതിനിടയിലും സുരക്ഷ ഉറപ്പാക്കാൻ ഷട്ടർ വാതിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതി വിജയകരമാകുന്നുവെങ്കിൽ, മറ്റ് ട്രെയിനുകളിലും ഇത്തരം സേവനം വ്യാപിപ്പിക്കാനാണ് പ്ലാൻ. എടിഎം സ്ഥാപിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ മന്‍മദ് റെയില്‍വേ Read More…

Kerala News

ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്

കൊച്ചി: ആലുവ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആലുവയിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ചു. പ്രധാന മാറ്റങ്ങൾ: ശിവരാത്രി തീർഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നത്.

India News

“ബാംഗ്ലൂർ രാജധാനി എക്സ്പ്രസ്: 176 കോടിയുടെ ട്രാക്കിൽ വേഗം കുതിക്കുന്നു!”

ഇന്ത്യയിലെ റെയിൽവേ സർവീസുകളിൽ, ബാംഗ്ലൂർ രാജധാനി എക്സ്പ്രസാണ് 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത്. 5,09,510 യാത്രക്കാരെ സേവിച്ച്, ഈ ട്രെയിൻ ഏകദേശം 176 കോടി രൂപയുടെ വൻ വരുമാനം നേടി. ഹസ്രത്ത് നിസാമുദ്ദീൻ മുതൽ കെ.എസ്.ആർ ബാംഗ്ലൂരിലേക്കുള്ള ഈ സർവീസ്, വരുമാനത്തിലൂടെ രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ മുന്നിലാണ്. പശ്ചിമ ബംഗാളിലെ സീൽദാ രാജധാനി എക്സ്പ്രസ് രണ്ടാമത് വരുന്നു. 2022-23ൽ 5,09,164 യാത്രക്കാരെ കൊണ്ടുപോയ ഈ ട്രെയിൻ, 128 കോടി 81 ലക്ഷം രൂപ Read More…