കൊച്ചി: ആലുവ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആലുവയിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ചു.
പ്രധാന മാറ്റങ്ങൾ:
- രാത്രി തൃശൂരിൽ എത്തുന്ന 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ ആലുവ വരെ നീട്ടും.
- 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ കൂടി നിർത്തും.
- 56605 തൃശൂർ – ആലുവ പാസഞ്ചർ തൃശൂരിൽ നിന്ന് രാത്രി 23.15ന് പുറപ്പെട്ടു ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊരട്ടി, അങ്കമാലി, ചൊവ്വര എന്നിവിടങ്ങളിലൂടെ 00.45ന് ആലുവയിലെത്തും.
- തിരിച്ച് വ്യാഴാഴ്ച രാവിലെ 5.15ന് ആലുവയിൽ നിന്ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ്, ചൊവ്വര, അങ്കമാലി, നെല്ലായി, ഒല്ലൂർ എന്നിവിടങ്ങളിൽ നിർത്തി തൃശൂരിൽ എത്തും.
ശിവരാത്രി തീർഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നത്.





