കൊച്ചി: കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും അടുത്ത പകലുമാണ് ശിവരാത്രി മഹോത്സവം. ഉപവാസവും ജാഗരണവും ഉൾക്കൊള്ളുന്ന അനുഷ്ഠാനങ്ങളോടെയാണ് വിശ്വാസികൾ ശിവരാത്രി ആചരിക്കുന്നത്. ശിവരാത്രി ദിനത്തിൽ പിതൃമോക്ഷം തേടി ആയിരങ്ങൾ പിതൃതർപ്പണം നടത്തി. കേരളത്തിൽ പ്രധാനമായും ആലുവ മണപ്പുറത്താണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നത്. ബുധനാഴ്ച രാത്രി 10 മുതൽ ആരംഭിച്ച ബലി കർമങ്ങൾ വ്യാഴാഴ്ച രാവിലെ വരെ തുടരും. ഇത്തവണ ആലുവ മണപ്പുറത്ത് 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴ് ലക്ഷം തീർഥാടകരാണ് ബലിതർപ്പണത്തിനായി എത്തുമെന്നാണു പ്രതീക്ഷ. ജനത്തിരക്കിനെ മുൻനിർത്തി Read More…
Tag: aluva
ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറം ഒരുങ്ങി, ഗതാഗത നിയന്ത്രണം വൈകീട്ട് മുതൽ
കൊച്ചി: വിശ്വാസികൾ ഇന്ന് മഹാശിവരാത്രി ആഘോഷിക്കുകയാണ്. കുംഭമാസത്തിലെ ചതുര്‍ദ്ദശി തിഥിയിലാണ് ഈ മഹോത്സവം. വ്രതമനുഷ്ഠനം വഴി പാപമോചനം നേടാമെന്നാണ് വിശ്വാസം. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്ത് പിതൃകർമ്മങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകീട്ട് ഭക്തജന പ്രവാഹം ആരംഭിച്ച് വ്യാഴാഴ്ചയിലും തുടരും.ഇന്ന് രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ 6നു ലക്ഷാര്‍ച്ചന, പിതൃപൂജ, പശുദാനം, Read More…
ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ്
കൊച്ചി: ആലുവ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച ആലുവയിലേക്ക് റെയിൽവേ പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിച്ചു. പ്രധാന മാറ്റങ്ങൾ: ശിവരാത്രി തീർഥാടകരുടെ സൗകര്യം പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നത്.
ആലുവ മഹാശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സർവീസ്
കൊച്ചി: ആലുവ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 26ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും റെയിൽവേ അനുവദിച്ചു. 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് അന്നേ ദിവസം മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിർത്തും. 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ, ആലുവ വരെ നീട്ടിയതോടെ, 26-ന് രാത്രി തൃശൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഒല്ലൂർ (23.24), പുതുക്കാട് (23.34), നെല്ലായി (23.40), ഇരിഞ്ഞാലക്കുട (23.47), ചാലക്കുടി (23.55), ഡിവൈൻ നഗർ (23.59), Read More…




