കൊച്ചി: ആലുവ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 26ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും റെയിൽവേ അനുവദിച്ചു.
16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് അന്നേ ദിവസം മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിലും നിർത്തും. 56605 ഷൊർണ്ണൂർ – തൃശൂർ പാസഞ്ചർ, ആലുവ വരെ നീട്ടിയതോടെ, 26-ന് രാത്രി തൃശൂരിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഒല്ലൂർ (23.24), പുതുക്കാട് (23.34), നെല്ലായി (23.40), ഇരിഞ്ഞാലക്കുട (23.47), ചാലക്കുടി (23.55), ഡിവൈൻ നഗർ (23.59), കൊരട്ടി (00.04), കറുകുറ്റി (00.09), അങ്കമാലി (00.17), ചൊവ്വര (00.26) വഴി 00.45-ന് ആലുവയിലെത്തും.
ഫെബ്രുവരി 27-ന് രാവിലെ 5.15-ന് ആലുവയിൽ നിന്ന് പുറപ്പെടുന്ന 16609 തൃശൂർ – കണ്ണൂർ എക്സ്പ്രസ്, പതിവു സ്റ്റോപ്പുകൾക്കൊപ്പം മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിലും നിർത്തും. ഈ ട്രെയിൻ ചൊവ്വര (5.23), അങ്കമാലി (5.30), കറുകുറ്റി (5.36), കൊരട്ടി (5.41), ഡിവൈൻ നഗർ (5.46), ചാലക്കുടി (5.50), ഇരിഞ്ഞാലക്കുട (5.59), നെല്ലായി (6.08), പുതുക്കാട് (6.14), ഒല്ലൂർ (6.24) വഴി 6.45-ന് തൃശൂരിലെത്തി, കണ്ണൂരിലേക്കു പുറപ്പെടും.





