തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ₹5,04,30,585, 2 കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണം, 11 കിലോ വെള്ളി എന്നിവ ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 8 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 4 നോട്ടുകളും, 500 രൂപയുടെ 52 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നു ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6,874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54,448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5,954 ഉം ഉൾപ്പെടെ ആകെ 2,99,426 രൂപ ഈ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു.





