Kerala News

ശബരിമലയില്‍ 15 ദിവസത്തെ വരുമാനം 92 കോടി; 33% വര്‍ധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും. അരവണയില്‍ നിന്നുള്ള വരുമാനം 47 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വര്‍ധന. അപ്പം വില്‍പ്പനയില്‍ നിന്ന് Read More…

Kerala News

9.29 കോടി രൂപ ഓപ്പറേഷണല്‍ റവന്യൂ; പ്രതിദിന വരുമാനത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകള്‍. ഓപ്പറേഷണല്‍ വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയാണ് നവംബര്‍ 24 ന് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 9.29 കോടി രൂപയാണ് നവംബര്‍ 24 ലെ കോര്‍പറേഷന്റെ വരുമാനം. കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24. 10.19 കോടി രൂപ നേടിയ 2025 സെപ്തംബര്‍ 8 ആണ് പട്ടികയില്‍ മുന്നിലുള്ളത്. 2025 ഒക്ടോബര്‍ 6 ന് 9.41 കോടി രൂപയും Read More…

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ അഞ്ചുകോടിയിലധികം ഭണ്ഡാര വരവ്; രണ്ട് കിലോയിലധികം സ്വർണം, 11 കിലോ വെള്ളിയും ലഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ₹5,04,30,585, 2 കിലോ 016 ഗ്രാം 700 മില്ലിഗ്രാം സ്വർണം, 11 കിലോ വെള്ളി എന്നിവ ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ 8 നോട്ടുകളും, നിരോധിച്ച 1000 രൂപയുടെ 4 നോട്ടുകളും, 500 രൂപയുടെ 52 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നു ലഭിച്ചു. എസ്ബിഐ ​ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപയും ലഭിച്ചു. കിഴക്കേ നട എസ്ബിഐ ഇ Read More…

Kerala News

12 ദിവസം കൊണ്ട് 10 ലക്ഷം ഭക്തര് ശബരിമലയില് ദര്‍ശനം നടത്തി; വരുമാനം 63 കോടി കവിഞ്ഞു

പത്തനംതിട്ട: വൃശ്ചികം ഒന്നിന് നട തുറന്ന ശേഷം 12 ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54% വര്‍ദ്ധനവാണ്. 87,999 തീര്‍ഥാടകരെത്തിയ വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത്. ഭക്തരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ദേവസ്വത്തിന്റെ വരുമാനത്തിലും വര്‍ധനവുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ലക്ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയതോടെ, ശബരിമല ദേവസ്വം 63 കോടി രൂപയുടെ വരുമാനം നേടിയതായി ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരവണ വില്പ്പനയില്‍ തന്നെ 28 Read More…