India International News Politics

ഹിമാലയ സംരക്ഷണത്തിന് നടപടി വേണം; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും എം.എം. ജോഷി

ഹിമാലയൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി കേന്ദ്ര സർക്കാരിനോടും ഹിമാലയൻ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടു.

ശാസ്ത്രജ്ഞർ, ഭൂഗർഭശാസ്ത്രജ്ഞർ, ഭൗമശാസ്ത്ര വിദഗ്ധർ, കൃഷി-ജൈവവൈവിധ്യ വിദഗ്ധർ എന്നിവരുടെ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും അവഗണിച്ച് ചില സർക്കാരുകൾ ഹിമാലയൻ മേഖലയിൽ യാത്രാ പദ്ധതികളും ടൂറിസം സംരംഭങ്ങളും വികസന പദ്ധതികളും നടപ്പാക്കുകയാണെന്ന് ജോഷി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങൾ ഹിമാലയത്തിന്റെ സ്വാഭാവിക ശേഷിയിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിസ്ഥിതി ദുരന്തങ്ങളും ഹിമാലയത്തിന് മേൽ വർധിച്ചുവരുന്ന സമ്മർദവും മൂലം മേഖലയിലെ ജനങ്ങൾ വലിയ ദുരിതം നേരിടുകയാണെന്നും ജോഷി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം, വികസനം, രാജ്യസുരക്ഷ, ഹിമാലയൻ സംസ്കാരത്തിന്റെ സംരക്ഷണം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *