ന്യൂഡൽഹി: 24 ആഴ്ച തുടർച്ചയായി സ്റ്റാൻഡേർഡൈസ്ഡ് അശ്വഗന്ധ റൂട്ട് എക്സ്ട്രാക്ട് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്ന് പുതിയ മൾട്ടി സെൻ്റർ ക്ലിനിക്കൽ പഠനം.
Frontiers in Medicine ജേണലിൽ ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിൽ നിന്നായി 1,200 മുതിർന്നവർ പങ്കെടുത്തു. ദിവസവും 500 മില്ലിഗ്രാം അശ്വഗന്ധ റൂട്ട് എക്സ്ട്രാക്ടോ പ്ലാസിബോയോ ആണ് ഇവർക്ക് നൽകിയത്.
പഠനം പൂർത്തിയാക്കിയ 1,032 പേരിൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനാ ഫലങ്ങളിൽ ചികിത്സയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ല. അശ്വഗന്ധ ഉപയോഗവുമായി ബന്ധപ്പെട്ട ഗുരുതര പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോവിഷീൽഡ് വാക്സിനേഷനുശേഷമുള്ള പ്രതിരോധശേഷിയിലും അശ്വഗന്ധ കാര്യമായ പ്രതികൂല സ്വാധീനം ചെലുത്തിയില്ലെന്നും പഠനം കണ്ടെത്തി.
സ്റ്റാൻഡേർഡൈസ്ഡ് അശ്വഗന്ധയുടെ സുരക്ഷയെ സംബന്ധിച്ച ക്ലിനിക്കൽ തെളിവുകൾ ശക്തിപ്പെടുത്തുന്നതാണ് പഠനഫലങ്ങളെന്ന് ഗവേഷകർ പറഞ്ഞു.





