ന്യൂഡൽഹി: ത്വക്ക് രോഗങ്ങളുടെ ചികിത്സയ്ക്കായി ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി സംവിധാനങ്ങൾക്കും യോഗയ്ക്കും ഉൾപ്പടെ സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് ഗൈഡ്ലൈനുകൾ പുറത്തിറക്കി കേന്ദ്ര ആയുഷ് മന്ത്രാലയം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (DGHS) ആയുഷ് വിഭാഗമാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. ചികിത്സാരീതികളിൽ ഏകീകൃതത ഉറപ്പാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 11-ാമത് ആയുർവേദ ദിനത്തോടനുബന്ധിച്ചാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. സോറിയാസിസ്, ഡെർമറ്റൈറ്റിസ്, വിറ്റിലിഗോ, ഉർട്ടിക്കേറിയ, ഡെർമറ്റോഫൈറ്റോസിസ് തുടങ്ങിയ Read More…
Tag: AYUSH
24 ആഴ്ച അശ്വഗന്ധ ഉപയോഗം സുരക്ഷിതമെന്ന് പഠനം
ന്യൂഡൽഹി: 24 ആഴ്ച തുടർച്ചയായി സ്റ്റാൻഡേർഡൈസ്ഡ് അശ്വഗന്ധ റൂട്ട് എക്സ്ട്രാക്ട് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്ന് പുതിയ മൾട്ടി സെൻ്റർ ക്ലിനിക്കൽ പഠനം. Frontiers in Medicine ജേണലിൽ ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിൽ നിന്നായി 1,200 മുതിർന്നവർ പങ്കെടുത്തു. ദിവസവും 500 മില്ലിഗ്രാം അശ്വഗന്ധ റൂട്ട് എക്സ്ട്രാക്ടോ പ്ലാസിബോയോ ആണ് ഇവർക്ക് നൽകിയത്. പഠനം പൂർത്തിയാക്കിയ 1,032 പേരിൽ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധനാ ഫലങ്ങളിൽ ചികിത്സയുമായി ബന്ധപ്പെട്ട ഗുരുതരമായ Read More…
ആയുർവേദ ദിനം: 89 ലക്ഷത്തിലധികം പേർ പിന്തുണ പ്രഖ്യാപിച്ചെന്ന് ആയുഷ് മന്ത്രാലയം
ന്യൂഡൽഹി: ബുധനാഴ്ച നടക്കുന്ന 11-ാമത് ആയുർവേദ ദിനത്തിന് മുന്നോടിയായി രാജ്യത്താകെ ആയുർവേദത്തിന് പിന്തുണ പ്രഖ്യാപിച്ച് 89 ലക്ഷത്തിലധികം പേർ പങ്കാളികളായതായി ആയുഷ് മന്ത്രാലയം അറിയിച്ചു. ‘ആരോഗ്യമുള്ള നാളേക്കായി ആയുർവേദം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,700ലധികം പരിപാടികൾ സംഘടിപ്പിച്ചതായും ഔദ്യോഗിക വെബ്സൈറ്റിലൂടെ 3.6 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. ആയുർവേദ ദിനം 2026 മൈക്രോസൈറ്റിലൂടെ ഏകദേശം 89.3 ലക്ഷം പേർ ആയുർവേദത്തിന് പിന്തുണ പ്രഖ്യാപിച്ചു. Read More…
ആയുർവേദത്തിന് സ്വീകാര്യത വർധിക്കുന്നു; ഗവേഷണത്തിനും ഗുണനിലവാരത്തിനും പിന്തുണ നൽകാൻ ഇന്ത്യ
ന്യൂഡൽഹി: ആയുഷ് മേഖലയിലെ വളർച്ചയും പരമ്പരാഗത ചികിത്സാരീതികളോടുള്ള ആഗോള താൽപര്യവും വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയേറുന്നു. ഗവേഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവയിലൂടെ ആയുർവേദത്തെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. “ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 23ന് 11-ാമത് ആയുർവേദ ദിനം ആചരിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. 2014ൽ 2.85 ബില്യൺ യുഎസ് ഡോളറായിരുന്ന ആയുഷ് മേഖലയിലെ വിപണി 2023ൽ 43.4 ബില്യൺ ഡോളറായി വളർന്നു. ഇതേ കാലയളവിൽ Read More…
‘വൺ ഹെർബ്, വൺ സ്റ്റാൻഡേർഡ്’ പദ്ധതിക്ക് PCIM&H, IPC ധാരണാപത്രം പുതുക്കി
ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഫാർമക്കോപിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി (PCIM&H), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപിയ കമ്മീഷൻ (IPC) എന്നിവ ‘വൺ ഹെർബ്, വൺ സ്റ്റാൻഡേർഡ്’ പദ്ധതിയുടെ നടത്തിപ്പിനായുള്ള ധാരണാപത്രം (MoU) പുതുക്കി. ആയുർവേദം, സിദ്ധ, സോവ-റിഗ്പ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന സസ്യജന്യ ഔഷധങ്ങൾക്ക് ഏകീകൃതവും ശാസ്ത്രീയവുമായ ഗുണനിലവാര മാനദണ്ഡങ്ങൾ വികസിപ്പിക്കുകയാണ് പുതുക്കിയ മൂന്ന് വർഷത്തെ ധാരണാപത്രത്തിന്റെ ലക്ഷ്യം. ന്യൂഡൽഹിയിലെ കർത്തവ്യ ഭവനിൽ നടന്ന Read More…
ദേശീയ ഉച്ചകോടി: ആയുഷ് മേഖലയിലെ വിവര സാങ്കേതികവിദ്യ നോഡൽ സംസ്ഥാനമായി കേരളം
രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനം കേന്ദ്ര സർക്കാർ നീതി ആയോഗ് സഹകരണത്തോടെ സെപ്റ്റംബറിൽ ഡൽഹിയിൽ വച്ച് സംഘടിപ്പിക്കുന്ന ദേശീയ വകുപ്പുതല ഉച്ചകോടിയിൽ കേരള ആയുഷ് വകുപ്പും. ഉച്ചകോടിയിൽ അവതരിപ്പിക്കുന്ന ‘ആയുഷ് മേഖലയിൽ നടപ്പിലാക്കിയ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ’ എന്ന വിഷയത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമാക്കി. സംസ്ഥാനം ആയുഷ് മേഖലയിൽ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ വിവരസാങ്കേതികവിദ്യാ സേവനങ്ങൾ കഴിഞ്ഞ ദേശീയ ആയുഷ് കോൺക്ലേവിൽ ദേശീയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിന് തുടർന്നാണ് ഈ ഒരു അംഗീകാരം ലഭിച്ചത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന Read More…
ആയുഷ് മേഖലയിൽ 14.05 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 18ന് വൈകുന്നേരം 4 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. പുതിയ ഒ.പി. കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളിൽ ഓൺലൈനായും പങ്കെടുക്കും. ജി. സ്റ്റീഫൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് Read More…






