Kerala News

തൃശൂർ കോർപ്പറേഷൻ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം: 100 കേന്ദ്രങ്ങളിൽ റോഡ് ദുരവസ്ഥക്കെതിരെ ബി.ജെ.പി സമരം

ഗതാഗത യോഗ്യമല്ലാത്ത റോഡുകളെ നവീകരിക്കുന്നതിൽ പരാജയപ്പെട്ട തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി ബിജെപി കോർപ്പറേഷൻ കമ്മിറ്റി നഗരത്തിലെ തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിന് സംസ്ഥാന ജില്ലാ നേതാക്കന്മാർ നേതൃത്വം നൽകി. ജീവൻ എടുക്കുന്ന കുഴികൾക്കു മുമ്പിൽ നടന്ന സമരത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാവൈസ് പ്രസിഡന്റ്ബിജോയ് തോമസ്, മേഖലാ ജനറൽ സെക്രട്ടറി അഡ്വ.രവികുമാർ ഉപ്പത്, ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, പൂർണ്ണിമസുരേഷ്,സുജയ് സേനൻ, സുധീഷ് മേനോത്തുപറമ്പിൽ, സർജു തോയ്ക്കാവ്, സൗമ്യസലഷ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ, ജില്ലാട്രഷർ വിജയൻ മേപ്രത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, ജില്ലാ സെക്രട്ടറിമാരായ നിജി കെ ജി, പ്രവീൺ പി പി,മുരളി കൊളങ്ങട്ട്, വിൻഷി അരുൺ, റോഷൻ എൻ ആർ, എം എസ് സമ്പൂർണ്ണ, മണ്ഡലം പ്രസിഡണ്ട് മാരായ രഘു നാഥ് സി മേനോൻ, വിപിൻ ഐനികുന്നത്, അശ്വിൻ വാര്യർ,എൻ കെ സുധീർ, എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. മുരളി നാഥ്, കൃഷ്ണമോഹൻ, പ്രിയ അനിൽ, വിമേഷ്, ഡിവിജി, ബിനോയ്‌, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *