Kerala News

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ വചനോദയം 2025

നിയോഗ പ്രാർത്ഥന കൺവെൻഷൻ മാർച്ച് 29 മുതൽ ഏപ്രിൽ 1 വരെ

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദൈവാലയത്തിൽ വയനാട് അനുഗ്രഹ റിട്രീറ്റ് സെൻ്റർ ഡയറക്ടർ റവ. ഫാ. മാത്യു വയലാമണ്ണിൽ സി എസ് ടി & ടീം നേതൃത്വം നൽകുന്ന ദൈവവചന പ്രഘോഷണവും, രോഗശാന്തി ശുശ്രൂഷയും മാർച്ച് 29 ഉച്ചതിരിഞ്ഞ് 4.30 ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം നിർവഹിക്കുന്നു. മാർച്ച് 29 ശനി മുതൽ ഏപ്രിൽ 1 ചൊവ്വ വരെ വൈകീട്ട് 4.30 മുതൽ 9.30 വരെയാണ് കൺവെൻഷൻ നടക്കുന്നത്.

ഉത്ഥാന തിരുനാളിന് ഒരുങ്ങുന്ന നമുക്ക് ഏവർക്കും ബൈബിൾ കൺവെൻഷനിൽ പങ്കെടുത്ത് ഈശോയെ കൂടുതൽ അറിയാനും, വചനം കൂടുതൽ പഠിക്കുവാനും അങ്ങനെ വിശ്വാസത്തിൻ്റെ നല്ല ഉറപ്പുള്ള വ്യക്തികളായിട്ട് മാറുവാൻ സഹായകമാകട്ടെയെന്ന് ഇടവക വികാരി റവ.ഫാ. പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ. ഫ്രാൻസിസ് പുത്തൂക്കര, കൈക്കാരൻമാരായ ജോൺസൻ പാലക്കൻ, വിൻസൻ്റ് കവലക്കാട്ട്, സി.സി.സാജൻ, ഡാനി ഡേവിസ്, കൺവീനർ ആൻഡ്രൂസ് അമ്മണംതട്ട എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *